Wednesday, March 14, 2012

പറയാന്‍ മറന്നത്!

എന്തിനു വെറുതെ കൈകോര്‍ക്കുന്നു നീ
ആരാകിലും ഒന്നൊഴികെ എല്ലാം നിരര്‍ത്ഥകം
വ്യതിരിക്തനാണ് ഞാന്‍ നിന്‍റെ സങ്കല്‍പ്പ വീഥിയില്‍,
തിരിച്ചറിയുകെന്‍റെ അന്ത്യശാസനം, അവസാന ചുവടിനു മുന്‍പ്‌ !

ആരാണിത്, എന്‍റെ അനുയാത്രിക(ന്‍)..?
പ്രതിപത്തികളില്‍ കയ്യൊപ്പ് ചാര്‍ത്തുന്ന അഭയാര്‍ത്ഥി!

വഴികള്‍ അജ്ഞാതപങ്കിലം, വിനാശ നിര്‍ഭരം!
തിരിച്ചറിയുക, തിരസ്കരിക്കുക!
ഭൂതകാലത്തിന്‍റെ വ്യാകരണങ്ങളില്‍ തളര്‍ന്നു വീഴുന്നു,
കൈവിട്ടു പോകുന്ന അനന്തമാം ജീവന്‍റെ അനുവര്‍ത്തനം!


സ്വതന്ത്രനാക്കുക, എന്നെ, നീ നിന്‍റെ
ആത്മാവ് കെട്ടുപോകുന്നതിന്‍ മുന്‍പേ!
കയ്യെടുക്കുകയെന്‍ തോളില്‍നിന്നും , നമുക്കിന്നു,
രണ്ടായ്‌ പിരിയുവാന്‍ നേരമായ്‌ പാതകള്‍..

പനിച്ചു കിടക്കുമീ പകലിന്‍റെ നെറ്റിയില്‍
നനച്ചിടാന്‍ എന്‍റെ ജീവിതം തനിച്ചിരിക്കട്ടെ !

3 comments:

  1. പനിച്ചു കിടക്കുമീ പകലിന്‍റെ നെറ്റിയില്‍
    നനച്ചിടാന്‍ എന്‍റെ ജീവിതം തനിച്ചിരിക്കട്ടെ !


    ആഗ്രഹിക്കാം പക്ഷെ നടക്കില്ലല്ലോ..:)

    ReplyDelete
  2. സ്വതന്ത്രനാക്കുക, എന്നെ, നീ നിന്‍റെ
    ആത്മാവ് കെട്ടുപോകുന്നതിന്‍ മുന്‍പേ!
    കയ്യെടുക്കുകയെന്‍ തോളില്‍നിന്നും , നമുക്കിന്നു,
    രണ്ടായ്‌ പിരിയുവാന്‍ നേരമായ്‌ പാതകള്‍....
    verpaadinte vedana..... :( valare manoharamayi lalithamayi paranjirikunu

    ReplyDelete
  3. വൈകി .. വരാന്‍..
    വന്നപ്പോള്‍ കിട്ടിയത് എന്റെ തന്നെ നെടുവീര്‍പ്പ്..
    എന്റെ തന്നെ ഹൃദയ വേദന യാണോ കാരണം എന്നറിയില്ല
    എന്നെ കൂടുതല്‍ ആ 'തത്വവേദന'യിലേക്ക് തള്ളി വിട്ടു ഇത് .. വളരെ നന്നായി scorpi!

    ReplyDelete