Saturday, September 15, 2012

ലക്ഷ്മണരേഖകള്‍..

എല്ലാ സ്ത്രീ ഹൃദയങ്ങളിലും പതുങ്ങി ഇരിപ്പുണ്ട്
പത്തു തലയുള്ള രാവണ സര്‍പ്പം!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും കൊതിചിരിപ്പുണ്ട്
പുഷ്പക വിമാനത്തിലൊരു വിദേശ യാത്ര!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും  കാത്തിരിപ്പുണ്ട്
അശോകമരത്തണലിന്‍ ഏകാന്തത!
എല്ലാ സ്ത്രീ ഹൃദയങ്ങളിലും നീറിപ്പുകയുന്നുണ്ട്
ലങ്കാ ദഹനത്തിന്‍ നെരിപ്പോട്!

രഘുരാമന്‍റെ കാവലിനേക്കാള്‍ അവള്‍ക്കിഷ്ട്ടം
മാരീചനെ ആകര്‍ഷിക്കുന്ന ലക്ഷ്മണ രേഖയാണ്!
ജടായുവിന്‍റെ മാര്‍ഗ്ഗതടസ്സങ്ങളെക്കാള്‍ അവള്‍ക്കിഷ്ട്ടം
ആഞ്ജനേയന്‍ കാഴ്ച വെക്കുന്ന രാമ ദൂതാണ് !

സ്ത്രീയെ,
രാവണനേയും കുംഭകര്‍ണ്ണനേയും പെറ്റു തീര്‍ന്നാലേ,
വിഭീഷണ ജന്മം ഉള്ളില്‍ തളിര്‍ക്കു!
അഗ്നിശുദ്ധിക്കായ്‌ വലംകാല് നീട്ടുമ്പോള്‍ മാത്രമേ
രാമനാമം ജപമായ്‌ മുളക്കു!



1 comment:

  1. സ്ത്രീ ഹൃദയത്തില്‍ പതുങ്ങി ഇരുന്നാല്‍, അത് സര്‍പം പോലും !
    അശോക മരതണലിലെ ഏകാന്തത സ്ത്രീയ്ക്കും വേണം തന്നെ
    കൊത്തി എടുത്തു പറക്കുന്ന കഴുകന്റെ കാലില്‍ തൂങ്ങി ഉള്ള പോക്കിനില്ല വിമാനയാത്രയുടെ സുഖം
    നീറി പുകയുന്ന നെരിപ്പോട് അഗ്നിശുധിയുടെതെന്നു നിശ്ചയം!

    ലക്ഷ്മനരെഖയ്ക്കുള്ളില്‍ തളച്ചാല്‍ പോയെന്നിരിക്കും മാരീചനോടൊപ്പം
    ക്ഷമയുടെ നെല്ലിപലകയും താണ്ടിയുള്ള വിടുതലില്‍, അവള്‍ പുഞ്ചിരിക്കും
    എല്ലാത്തിനും ഒടുവില്‍ ..

    claps claps!!!

    ReplyDelete