Tuesday, October 22, 2013

മഷിത്തണ്ടു ഉണങിയപ്പോൾ

ജീവിതം താങ്ങിത്തളര്‍ന്ന
പഥികന്
മാര്‍ഗ്ഗിയാകുക,

കാലവീഥിയില്‍
വേര്‍പ്പണിഞ്ഞുലയും
ദേഹിയെ കാക്കുക ,

കുടലില്‍ അള്ളിപ്പിടിച്ചെരിയും
വിശപ്പിനു
ഭക്ഷണമാകുക,

കണ്ണിന്‍റെ പാതാള ജിഹ്വകളില്‍
കാഴ്ചക്ക്
വെളിച്ചമാകുക...

ഏകാന്തതയുടെ ബധിര കർണ്ണങളിൽ
മുഴങുന്ന
ശബ്ദമാകുക...

മരണത്തിലേക്കുള്ള
തണുത്ത യാത്രയിൽ
ചൂടുള്ള ജീവിതം
പുതപ്പാക്കി മാറ്റുക..

മറക്കുക, പൊറുക്കുക,
തിരിഞൊന്നു നോക്കാതെ,
പിന്നിട്ട വഴികളെ വെറുക്കുക...
മായ്ക്കുക!





4 comments:

  1. ചിന്താര്‍ഹമായ വരികള്‍
    രചനകളില്‍ പലയിടത്തും 'ങ്ങ' ങ യായി ചുരുങ്ങുന്നുണ്ട്.
    ആശംസകള്‍

    ReplyDelete
  2. പിന്നിട്ട വഴികളില്‍ പോയി നോക്കുക
    അപ്പോള്‍ നിങ്ങളുടെ മനസ്സിന് വിശ്രാമം ലഭിയ്ക്കും

    ReplyDelete
  3. Gist of it :
    മറക്കുക, പൊറുക്കുക,
    തിരിഞൊന്നു നോക്കാതെ,
    പിന്നിട്ട വഴികളെ വെറുക്കുക...
    മായ്ക്കുക!

    ReplyDelete
  4. മഷിയില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ ആവില്ലല്ലോ

    ReplyDelete